ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റിൽ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2020-ൽ പുതുക്കിയതും വിതരണം ചെയ്തതുമായ ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ കാണാനില്ല. ഇതോടെ ലൈസൻസ് പുതുക്കാനും പകർപ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി. 2020-ന് മുൻപ്‌ ഉപയോഗിച്ചിരുന്ന ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ്‌വേറിൽനിന്നും കേന്ദ്രസർക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോൾ ലൈസൻസ് വിവരങ്ങൾ കൈമാറുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച പിഴവാണ് പ്രശ്നത്തിന് കാരണം. ‘സാരഥി’ വെബ്‌സൈറ്റിൽ ലൈസൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അസൽ ഹാജരാക്കിയാലും മറ്റുസംസ്ഥാനങ്ങളിൽ അംഗീകരിക്കാതെ പിഴചുമത്തുന്നുമുണ്ട്.മോട്ടോർവാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാൽ പല സംസ്ഥാനങ്ങളിലും അസൽ സ്വീകരിക്കുന്നില്ല.

എന്നാൽ 2020-ലെ ലൈസൻസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യവുമല്ല. 2020-ൽ പുതുക്കിയ ലൈസൻസുകൾക്ക് അഞ്ചുവർഷത്തേക്കാണ് കാലാവധി. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസൻസ് വിവരങ്ങൾ ‘സാരഥി’ സെർവറിലില്ലെന്ന് അറിയുന്നത്. പിഴവ് മോട്ടോർവാഹന വകുപ്പിന്റേതാണെങ്കിലും പരിഹരിക്കേണ്ടത് അപേക്ഷകന്റെ ചുമതലയാണ്. ഇതിനായി പ്രത്യേകം അപേക്ഷനൽകണം.സ്മാർട്ട് മൂവിലെ ലൈസൻസ് ഡേറ്റ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ ‘സാരഥി’യിലേക്ക് മാറ്റുകയുള്ളൂ. പഴയ സോഫ്റ്റ്‌വേറിൽനിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ അപേക്ഷകൻ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. മൂന്ന് തട്ടിലെ പരിശോധന കഴിഞ്ഞാലേ ലൈസൻസ് ‘സാരഥി’യിൽ എത്തുകയുള്ളൂ. ഓഫീസ് നടപടികൾക്ക് ഒരുമാസത്തിലേറേ സമയം വേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...