അച്ഛനെ അനുകരിക്കാൻ ശ്രമം ; ഒന്നര വയസ്സുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മുക്കം കൊടിയത്തൂരിൽ കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന്റെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കുങ്ങഞ്ചേരി വീട്ടിൽ മുർഷിദിന്റെ മകൻ കളിക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. പിതാവ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് കണ്ടുള്ള കൗതുകം തീർക്കാൻ പതിവായി പ്ലാസ്റ്റിക് പാത്രങ്ങൾ തലയിൽ വെച്ച് കളിക്കാറുണ്ടായിരുന്ന കുട്ടി, അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കയറ്റുകയായിരുന്നു.
പാത്രം തലയിൽ നിന്ന് ഊരാൻ സാധിക്കാതെ വന്നതോടെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയുമായി മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തി.

കുട്ടിക്ക് അപകടമൊന്നും സംഭവിക്കാത്ത രീതിയിൽ പാത്രം നീക്കം ചെയ്യുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മനോജിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം ഏറ്റെടുത്തു. പി.ടി. ശ്രീജേഷ്, മുഹമ്മദ് ഷനീബ്, എം. നിസാമുദ്ദീൻ, കെ.എം. ജിഗേഷ്, കെ.എസ്. ശരത്, അനു മാത്യു, എം.കെ. അജിൻ, കെ.എസ്. വിജയകുമാർ, പി.കെ. രാജൻ എന്നിവരടങ്ങുന്ന സംഘം മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അതീവ ശ്രദ്ധയോടെ പാത്രം മുറിച്ചുമാറ്റി കുട്ടിയെ സുരക്ഷിതനായി പുറത്തെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...