ചെമ്പൂരിൽ വയോധികനെ അടിച്ചുകൊന്ന കേസില്‍ ഒരാള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ അടിച്ചുകൊന്ന കേസില്‍ ഒരാള്‍ അറസ്റ്റിൽ. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60)നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ന് മൂന്നംഗ സംഘം അടിച്ചുകൊന്നത്. സംഭവത്തിൽ‌ ഒന്നാം പ്രതിയായ ജോയി(32)നെ ആര്യങ്കോട് പോലീസ് പിടികൂടി. സത്യരാജിന്‍റെ അനുജന്‍റെ ഭാര്യാ സഹോദരന്മാരും അച്ഛനുമാണ് ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണ കാരണമെന്ന് പോലീസ് പറയുന്നു. ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനുമാണ് ഇനി പിടികൂടാനുള്ളത്. സംഭവം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും ആര്യങ്കോട് പോലീസ് അക്രമികളെ പിടികൂടാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സത്യരാജ് ക്രൂര മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ശേഷമാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ശേഷിക്കുന്നവരെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട സത്യരാജിന്‍റെ ബന്ധുമിത്രാദികള്‍ ആര്യങ്കോട് സ്‌റ്റേഷനിലെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു. ശേഷിക്കുന്നവരെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയ ശേഷമാണ് ഇവർ മടങ്ങിയത്. ശനിയാഴ്ച രാത്രി സത്യരാജിന്‍റെ സഹോദരൻ മനോഹരനെ അദ്ദേഹത്തിന്‍റെ ഭാര്യ ഷൈനിയുടെ പിതാവും ഷൈനിയുടെ സഹോദരന്മാരും ചേർന്ന് മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് സത്യരാജിനു നേരെ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...