വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫ്രാൻസിലേക്ക് കടക്കുന്നതിന് വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പൻ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശൂർ ചുവന്ന മണ്ണ് സ്വദേശി റിജോ എന്നയാൾക്കാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത്.

ഫ്രാൻസിൽ നടക്കുന്ന ബിസിനസ്സ് മീറ്റിൽ പങ്കെടുന്നതിനാണെന്നു പറഞ്ഞാണ് റിജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാൾ ഹാജരാക്കിയ യാത്രാരേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്‍റെ പരിശോധനയിൽ കമ്പനിയുടെ പ്രതിനിധിയെന്ന പേരിൽ ഹാജരാക്കിയ ഔദ്യോഗിക ലെറ്ററും മറ്റും വ്യാജമാണെന്ന് തെളിഞ്ഞു.

നാലര ലക്ഷം രൂപയ്ക്ക് രേഖകൾ ഇയാൾക്ക് കൈമാറിയത് മുത്തപ്പനാണ്. മുത്തപ്പന് രേഖകൾ നിർമ്മിച്ച് നൽകിയത് ചെന്നൈ സ്വദേശിയാണെന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. നെടുമ്പാശ്ശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ അനീഷ്.കെ.ദാസ്, എ എസ് ഐ പ്രമോദ്, എസ്.സി.പി.ഒ മാരായ അജിത് കുമാർ, സജിമോൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, കൂടുതൽ പേർ പിടിയിലാകുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...