എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാറാട് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ​ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പിടിയില്‍. മാറാട് ഗോതീശ്വരം ബീച്ച്‌, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മാറാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ എം സി ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയില്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായത്.

കഴിഞ്ഞ 28ന് രാത്രി 11ന് ഗോതീശ്വരം ബീച്ചില്‍ ആണ് കേസിനാസ്പദമായ സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മാറാട് ഇന്‍സ്പക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സ്റ്റേഷനിലെ എസ്‌ഐമാരായ ഹരീഷ്, ശശികുമാര്‍, എഎസ്‌ഐ. ശൈലേന്ദ്രന്‍, സിപിഒമാരായ സപ്ത സ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കര്‍ ഫോഴ്സും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...