കെ റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെ റെയില്‍ പദ്ധതിക്കെതിരെ കോട്ടയം ജില്ലയില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പദ്ധതിക്കായി ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ ശക്തമായ പ്രതിരോധമാണ് നാട്ടുകാര്‍ തീര്‍ത്തത്. സര്‍വേ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നില്‍ അവര്‍ മുട്ടു മടക്കുകയായിരുന്നു. കൂടാതെ ഇട്ട സര്‍വേ കല്ലുകളെല്ലാം നാട്ടുകാര്‍ തന്നെ എടുത്തു കളയുകയാണ് ചെയ്തത്.

നിരവധി വീടുകളും കൃഷിയിടങ്ങളും ആരാധനാലയങ്ങളുമെല്ലാം പ്രദേശ വാസികള്‍ക്ക് നഷ്ടമാകും എന്ന ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകളിലൂടെയും രണ്ട് മുനിസിപ്പാലിറ്റികളിലൂടെയും പദ്ധതി കടന്നു പോകുന്നുണ്ട്. ജില്ലയില്‍ ഇതിനായി 108.11 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത് കോട്ടയം ജില്ലയിലാണ്. ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ ഭൂരിഭാഗവും ജനവാസമേഖലയിലൂടെയാണ് കടന്ന് പോകുന്നത്.

കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വിമര്‍ശനമാണുന്നയിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനും കേരളത്തിലെ സിപിഎമ്മിനും രണ്ട് നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...