ഭീകരാക്രമണ ഭീഷണി – അതീവ ജാഗ്രതയിൽ മുംബൈ നഗരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഭീകരാക്രമണ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ അതീവ ജാഗ്രതയിൽ മുംബൈ നഗരം. പുതുവത്സര തലേന്ന് നഗരത്തിൽ ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്.  അവധിയിൽ ഉള്ള ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിച്ച് പോലീസ് സുരക്ഷാ ശക്തമാക്കി.

വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്ക് വേണ്ടി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും.

നേരത്തെ ലുധിയാന കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഖലിസ്ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് പുതുവത്സരത്തിന് മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...