പതിനഞ്ച് മാസത്തിൽ കുറച്ചത് ഒരു കോടി പ്ലാസ്റ്റിക് കുപ്പികൾ; ദുബായ് കാൻ പദ്ധതി വൻ വിജയം

For full experience, Download our mobile application:
Get it on Google Play

ദുബായ് ; ദുബായിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനായി പ്രഖ്യാപിച്ച ദുബായ് കാൻ പദ്ധതി വൻ വിജയം. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണത്തിൽ 15 മാസം കൊണ്ട് ഗണ്യമായ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടക്കമിട്ട പദ്ധതി 15 മാസം പിന്നിടുമ്പോൾ വിജയകരമായി മുന്നോട്ട് പോവുകയാണ്. കുടിവെള്ളത്തിനായി പുനരുപയോഗ വെള്ളക്കുപ്പികളും പൊതുകുടിവെള്ള സംഭരണികളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പത്ത് മില്യൻ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോ​ഗം കുറയ്ക്കാൻ സാധിച്ചതായി ദുബായ് സാമ്പത്തിക – വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.

വാട്ടർ സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ദുബായുടെ വിവിധയിടങ്ങളിൽ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള റീ ​ഫി​ൽ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ​രി​സ്ഥി​തി​ക്ക്​ അ​നു​കൂ​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ജ​ന​ങ്ങ​ളു​ടെ ചിന്താ​ഗതി മാ​റ്റു​ന്ന​തി​ലും വ​ലി​യ പുരോഗ​തി കൈ​വ​രി​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചെ​ന്ന് അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോ​ഗം കുറയ്ക്കാൻ വീ​ടു​ക​ളി​ൽ വാട്ട​ർ ഫി​ൽറ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...