തോട്ടപ്പുഴശ്ശേരിയില്‍ “ഏകാരോഗ്യം” പഞ്ചായത്തുതല ഏകദിന പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും തോട്ടപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏകാരോഗ്യം പഞ്ചായത്തുതല ഏകദിന പരിശീലനം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മാത്യു അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ സൂപ്പർവൈസർ അനിൽ കുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബൈജു ആര്‍.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ ആർ, കൃഷി ഓഫീസർ ലത, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഗിത സത്യൻ, ആയുർവേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആർഷ എന്നിവർ വിവിധവിഷയങ്ങളില്‍ ക്ലാസ് എടുത്തു.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്ലാസിനു ശേഷം ഗ്രൂപ്പ്‌ ആക്ടിവിറ്റി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശിവകുമാരി സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ സുരഭി സി കൃതജ്ഞതയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....