മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് കസ്റ്റഡിയിലുള്ളത്. അതേസമയം കൊച്ചിയിൽ നിന്നെത്തുന്ന നടിമാർക്ക് നൽകാനാണ് എംഡിഎംഎ കൈവശം വെച്ചതെന്നാണ് സംഭവത്തിൽ ആദ്യം പിടിയിലായ കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് പോലീസിനോട് പറഞ്ഞത്. പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വഴക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ നിന്നാണ് എംഡിഎ പിടിച്ചെടുത്തത്. ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തിൽ മുഹമ്മദ് ഷബീബ് പോലീസിനോട് പറഞ്ഞത്. എറണാകുളത്ത് നിന്ന് എത്തുന്ന നടിമാർക്ക് കൈമാറാനാണ് എംഡിഎംഎ എത്തിച്ചതെന്നും ഇയാൾ പറഞ്ഞു. ഇത് പ്രകാരം അന്വേഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അബു ത്വാഹിർ പിടിയിലായത്. ഒമാനിൽ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎം എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...