‘ മോദിയുടെ അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ ‘ ; മോദി അടുത്ത വർഷം വിരമിക്കുമെന്നും അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു. പിന്നീട് പോലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ജയിലിലേക്ക് മടങ്ങി പോകാൻ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം.

ജയിലിൽ കഴിഞ്ഞപ്പോൾ തന്റെ സെല്ലിൽ നാല് പാടും സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫീസും തന്നെ നിരീക്ഷിക്കുകയായിരുന്നെന്നും കെജ്രിവാൾ ആരോപിച്ചു. നേരത്തെ സ്വാതി മലിവാളിന്‍റെ പരാതിയില്‍ തന്റെ വയോധികരായ മാതാപിതാക്കളെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുമെന്ന് കെജ്രിവാള്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചതോടെ ഡല്‍ഹി പോലീസ് ശ്രമം ഉപേക്ഷിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

’ഓപ്പറേഷൻ സൗന്ദര്യ’യിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

0
തിരുവനന്തപുരം: സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ...

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...