റാന്നി മിനിസിവില്‍ സ്റ്റേഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി: മിനിസിവില്‍ സ്റ്റേഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കടിയേറ്റു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. നായയുടെ കടിയേറ്റ മക്കപ്പുഴ പനവേലിക്കുഴി ശാന്തമ്മ (78) റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. അഡ്വക്കേറ്റ്സ് ക്ലാര്‍ക്കായി ജോലി ചെയ്യുന്ന സ്ത്രീയാണ് തെരുവു നായയുടെ കടിയേല്‍ക്കാതെ ഓടി രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ട്രഷറിയുടെ സമീപത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ ആളുകള്‍ എത്തി നായകളെ ഓടിച്ചു വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അരമണിക്കൂറിന് ശേഷം വീണ്ടും നായകള്‍ കെട്ടിട വരാന്തകളിലും ഒഴിഞ്ഞയിടങ്ങളിലും എത്തി തമ്പടിച്ചു തുടങ്ങി.

മിനി സിവില്‍ സ്റ്റേഷനില്‍ നായ ശല്യം തുടങ്ങിയിട്ട് നാളുകളായി. വരാന്തകള്‍ നിറയെ ഇവ കൈയ്യടക്കിയിരിക്കുകയാണ്. ജീവനക്കാര്‍ ഉപേക്ഷിക്കുന്ന ഉച്ചഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ കഴിക്കാനെത്തിയവയാണിത്. ചിലതിന് ജീവനക്കാര്‍ തന്നെ ഭക്ഷണം നല്‍കി വളര്‍ത്തുന്നുമുണ്ട്. എന്നാല്‍ നായ പ്രേമികള്‍ക്കു നേരേയും ഇവ കടന്നാക്രമണത്തിന് മുതിരുന്നുണ്ട്. ഒരു മാസം മുമ്പ് കോടതിയിലേക്കു വന്ന അഡ്വക്കേറ്റിനേയും താലൂക്ക് ഓഫീസിലെ ജീവനക്കാരനേയും നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

മുമ്പ് രാത്രികളില്‍ ഓഫീസ് പരിസരത്ത് എത്തുന്ന അപരിചിതര്‍ക്കെതിരെ മാത്രമായിരുന്നു ഇവയുടെ ശല്യം. ഇപ്പോള്‍ രാത്രി ഷിഫ്ടില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാനാവത്ത അവസ്ഥയുമുണ്ട്. കൂടാതെ വാഹനങ്ങളുടെ അടിയില്‍ കയറി കിടക്കുന്ന നായകള്‍ വാഹനത്തില്‍ കയറാന്‍ എത്തുന്നവരേയും അപ്രതീക്ഷിതമായി ആക്രമിക്കാറുണ്ട്. തെരുവു നായകളെ ഇവിടെ നിന്നും പൂര്‍ണ്ണമായും അകറ്റണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...