കൂടലില്‍ പുലിയെ കണ്ട് ഭയന്നോടിയയാള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുലിയെ  കണ്ട് ഭയന്നോടിയ  കൂടൽ പാക്കണ്ടം സ്വദേശി പാറയിരിക്കുന്നതിൽ വീട്ടിൽ വിജയ(59)ന് പരിക്ക്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ  പാകണ്ടത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ റബർ ടാപ്പിംഗിനായിപോയതാണ് വിജയന്‍. സാധാരണ ഭാര്യ ലീലയും ഒപ്പം പോകാറുണ്ടെങ്കിലും ഈ തവണ ഒറ്റക്കാണ് വിജയൻ ടാപ്പിങ്ങിന് പോയത്. കുറെ റബ്ബർ മരങ്ങൾ ടാപ്പിംഗ് ചെയ്തതിന് ശേഷം റബർ തോട്ടത്തിന് ഒരു മൂലക്ക് നിന്നിരുന്ന മരം വെട്ടാൻ ചെന്നതായിരുന്നു വിജയൻ.

പെട്ടന്ന് തോട്ടത്തിന് അകത്തെ കുറ്റികാട്ടിൽ അനക്കം കേട്ട് നോക്കിയപ്പോൾ വിജയൻ കണ്ടത് പുലിയെ ആയിരുന്നു. പെട്ടെന്ന് പുലിയെ കണ്ടു ഭയന്ന വിജയൻ പുറകോട്ട് മാറാൻ ശ്രമിക്കവേ പുലി വിജയന് നേർക്ക് നടന്നടുക്കുകയായിരുന്നു. ഭയന്ന് ഓടിയ വിജയൻ കാൽ വഴുതി വീഴുകയും നടുവ് തറയിൽ ഇടിച്ച് പരുക്കേൽക്കുകയും ആയിരുന്നു. തുടർന്ന് ഇയാളെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവം നടന്ന സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...