ഒരു രൂപക്ക് ആംബുലൻസ് സർവീസുമായി പത്തനംതിട്ടയില്‍ യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു രൂപക്ക് ആംബുലൻസ് സർവീസ് ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ അനുഭവങ്ങളുടെ അടിസ്‌ഥാനത്തിലാണ് പത്തനംതിട്ടയിലെ യുവജന നേതാക്കൾ ചേർന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് പലപ്പോഴും ചികിൽസാ ചിലവ് താങ്ങാൻ സാധിക്കാറില്ല. അത്തരം അവസരങ്ങളിൽ ആംബുലൻസ് ചിലവ് വലിയ ഭാരമായി മാറുന്ന സ്ഥിതിയാണ് ഉള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ആംബുലൻസ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

പൂർണമായും സേവന വ്യവസ്ഥയിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. ആരോടും കണക്ക് പറഞ്ഞ് പണം വാങ്ങുകയില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആംബുലൻസ് ഓടിക്കുന്നത്. ആംബുലൻസിൽ സ്ഥാപിച്ചിരിക്കുന്ന വഞ്ചിയിൽ ഒരു രൂപ നാണയം നിക്ഷേപിക്കുന്നവർക്ക് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പണം നിക്ഷേപിക്കാൻ കൈയ്യിൽ ഉണ്ടെങ്കിൽ മാത്രം അവർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. കൂടുതൽ പണം കിട്ടിയാൽ അത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കും. ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയാണ് ആംബുലൻസ് പുറത്തിറക്കിയിരിക്കുന്നെതെങ്കിലും ജില്ലയിൽ ഉടനീളം സർവീസ് ലഭ്യമാക്കാനാണ് സംഘാടകരുടെ തീരുമാനം. യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്.

8592900108 നമ്പറിൽ ആംബുലൻസിന്റെ സേവനം ലഭ്യമാണ്. കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയാണ് ആംബുലൻസ് പുറത്തിറക്കുന്നതിന് നേതൃത്വം നൽകിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം പി ഹസ്സൻ, ഷിജു എം എസ് തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം എം പി ഹസൻ, ഷിജു എം എസ്, അഖിൽ അഴൂർ, മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ്, ഡി സി സി ജനറൽ സെക്രട്ടറി ജാസിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റെന്നിസ് മുഹമ്മദ്, നിസാം ഇസ്മയിൽ, അലക്സാണ്ടർ ചെറുകുന്നത്ത് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...