സംസ്ഥാന പാതയിലെ ഇ​ട്ടി​യ​പ്പാ​റ ടൗണി​​ലൂ​ടെ വ​ണ്‍​വേ തെ​റ്റി​ച്ചു വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്നു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: സംസ്ഥാന പാതയിലെ ഇ​ട്ടി​യ​പ്പാ​റ ടൗണി​​ലൂ​ടെ വ​ണ്‍​വേ തെ​റ്റി​ച്ചു വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്നു. വ​ണ്‍​വേ നി​ല​നി​ല്‍​ക്കു​ന്ന പാ​ത​യി​ല്‍ മാ​മു​ക്കി​ല്‍ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വു​ങ്ക​ല്‍​പ്പ​ടി​യി​ല്‍ നി​ന്നു തി​രി​ഞ്ഞ് ക​ണ്ട​നാ​ട്ടു​പ്പ​ടി, മി​ന​ര്‍വാ​പ്പ​ടി വ​ഴി ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ​ത്ത​ണമെന്നാണ് നിര്‍ദേശം. എന്നാല്‍ ചില വാഹനങ്ങള്‍ ഇത് പാലിക്കുന്നില്ല. സ്വ​കാ​ര്യ, കെ.എ​സ്‌.ആ​ര്‍.​ടി​.സി ബ​സു​ക​ള്‍ ഇ​ട്ടി​യ​പ്പാ​റ ബൈ​പാ​സി​ല്‍ നി​ന്നും തി​രി​ഞ്ഞ് ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം നി​ര്‍​മി​ക്കു​ന്ന സ്ഥ​ല​ത്തു കൂ​ടി ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്ത​ണം. ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ മി​ക്ക​വ​യും വ​ണ്‍​വേ തി​രി​യാ​തെ നേ​രി​ട്ട് ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ എ​ത്തു​ക​യാ​ണ്. വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കാ​തെ എ​തിരെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടി​ച്ചു മാ​റ്റു​ക​യാ​ണ് പ​തി​വ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും വ​ണ്‍​വേ തെ​റ്റി​ക്കു​ന്ന​ത്. ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും കോ​ട്ട​യം, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, അ​ത്തി​ക്ക​യം, ഇ​ട​മു​റി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലെ​ത്തി കാ​വു​ങ്ക​ല്‍​പ്പ​ടി​യി​ലെ​ത്തി വ​ണ്‍​വേ തി​രി​ഞ്ഞു പോ​ക​ണ​മെ​ന്നാ​ണ് മറ്റൊരു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ മി​ക്ക ബ​സു​ക​ളും സ്റ്റാ​ന്‍​ഡി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ബൈ​റോ​ഡി​ലൂ​ടെ ഇ​ട്ടി​യ​പ്പാ​റ ബൈ​പാസി​ലെ​ത്തു​ക​യാ​ണ് പ​തി​വ്. സ്റ്റാ​ന്‍​ഡി​ല്‍ പ​ത്തും പ​തി​ന​ഞ്ചു മി​നി​ട്ട് കി​ട​ക്കു​ന്ന ബ​സു​ക​ളാ​ണ് സ​മ​യ​ക്കു​റ​വു ചൂ​ണ്ടി​ക്കാ​ട്ടി ബൈ​പാ​സി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. കൂ​ടാ​തെ തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, ചെ​റു​കോ​ല്‍​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തു​ന്ന ബ​സു​ക​ള്‍ റാ​ന്നി പെ​രു​മ്പുഴ സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും പരിഹാരമില്ലാതെ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...