വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ഉത്തരവാദിത്വം അധ്യാപകര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : സ്കൂ​ളു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് സം​വി​ധാ​നം അ​ധ്യാ​പ​ക​ര്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്  വിദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ  ഉ​ത്ത​ര​വ് . ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് സൗ​ക​ര്യ​മി​ല്ലെ​ന്ന് ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി പ​രാ​തി​പ്പെ​ട്ടാ​ല്‍ അതിനു​ള്ള പ​രി​പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രി​ക്കു​മെന്ന് ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കുന്നു.

ടെ​ലി​വി​ഷ​ന്‍, സ്മാ​ര്‍​ട്ട്ഫോ​ണ്‍, കമ്പ്യു​ട്ട​ര്‍ നെ​റ്റ്‌​വ​ര്‍​ക്ക് എ​ന്നി​വ കു​ട്ടി​ക്കു ലഭ്യമാണോ എ​ന്നു​റ​പ്പാ​ക്കാ​തെ ഓ​ണ്‍​ലൈ​ന്‍ ക്ലാസുകള്‍ സ​ജീ​വ​മാ​ക്കു​മ്പോ​ള്‍ ഞെ​രു​ങ്ങു​ന്ന​ത് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് . ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പ​നം ഒ​രാ​ഴ്ച പിന്നി​ടു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി ഓ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​ര​ല്ലെ​ങ്കി​ല്‍ മ​റു​പ​ടി ബോ​ധി​പ്പി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​യാ​യി​രി​ക്കു​ന്നു. അ​ധ്യാ​പ​ക​ര്‍ അ​ഡ്മി​ന്‍​മാ​രാ​യി വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ള്‍ ഒ​രു​ക്കു​ക​യും ഓ​ണ്‍​ലൈ​നി​ല്‍ ക്ലാ​സു​ക​ള്‍ ആ​വും​വി​ധം ക്രമീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ക്ര​മീ​ക​രി​ക്കാ​ന്‍ സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ പരക്കംപായുകയാണ് .

പാ​ഠ​പു​സ്ത​കം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം പ​ല​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​ന്നി​ല്ല. പു​സ്ത​കം കൈവശമി​ല്ലാ​തെ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​ലെ പ​രി​മി​തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പരിഗണിച്ചിട്ടില്ല . ഓ​ണ്‍​ലൈ​ന്‍ പഠനത്തി​നു സ്കൂ​ളി​ലെ ലാ​പ്ടോ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട് . എ​ന്നാ​ല്‍ കു​ട്ടി​ക​ളെ ക്ലാ​സി​ല്‍ എ​ത്തി​ച്ച്‌ ഇ​ത് ഉപയോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കുന്നു .

സ്വ​ന്ത​മാ​യി ഓ​ണ്‍​ലൈ​ന്‍ ടെ​ലി​വി​ഷ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍ അ​യ​ല്‍​വാ​സി​ക​ള്‍, ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​രെ ആശ്രയിക്കുക​യാ​ണ് . വാ​യ​ന​ശാ​ല​ക​ളി​ലും ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്കെ​ത്തി പ​ഠി​ക്കാ​ന്‍ അ​വ​സ​രം നല്‍കണമെന്നും പ​റ​യു​ന്നു . അ​തേ​സ​മ​യം ചെ​റി​യ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ എ​ങ്ങ​നെ ഉ​റ​പ്പാ​ക്കു​മെ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല . തൊ​ഴി​ലാ​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യ ര​ക്ഷി​താ​ക്ക​ള്‍​ക്കു ജോ​ലി​ക്കു പോ​കാ​തെ ഫോ​ണും സം​വി​ധാ​ന​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ പൂര്‍ണ​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല . കൂ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​തെ വ​ല​യു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇന്‍റര്‍നെ​റ്റും സ്മാ​ര്‍​ട്ട് ഫോ​ണും വാ​ങ്ങു​ക അ​തി​ലേ​റെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...