പ്രളയ ഫണ്ട് തട്ടിപ്പ് : കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കും ; ജൂനിയര്‍ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രധാന പ്രതി വിഷ്ണു പ്രസാദിന്റെ ഒപ്പം പരിഹാരം സെല്ലില്‍ ജോലി ചെയ്തിരുന്നവരുടെ ബാങ്ക് ഇടപാടുകള്‍ തേടി ക്രൈം ബ്രാഞ്ച്. ഇന്നലെ ഉച്ചയോടെ കളക്ടറേറ്റിലെത്തിയ അന്വേഷണ സംഘം തട്ടിപ്പ് നടന്ന 2018ലെയും 2019 കാലത്ത് പരിഹാരം സെല്ലിലുണ്ടായിരുന്ന ജൂനിയര്‍ സൂപ്രണ്ട് അടക്കമുളള 11 ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് അടക്കമുളള രേഖകള്‍ രണ്ടുദിവസത്തിനകം ഹാജരാക്കാന്‍ നോട്ടീസ് കൊടുത്തു.

വിഷ്ണു പ്രസാദിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെ ബാങ്കുകളുടെ വിവരങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയഫണ്ടില്‍ നിന്ന് താല്‍ക്കാലിക രസീത് ഉപയോഗിച്ച്‌ തട്ടിയെടുത്തതായി പറയുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ഓഫീസിലെ പ്യൂണായ ചിത്രയുടെ പക്കല്‍ ഏല്‍പ്പിച്ചിരുന്നെന്ന വി​ഷ്ണുവി​ന്റെ മൊഴി​ ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോള്‍ പൊളിഞ്ഞു.

കഴിഞ്ഞ ദിവസം പരിഹാരം സെല്ലില്‍ വീണ്ടും നടത്തിയ തെളിവെടുപ്പിനിടെ വിഷ്ണുപ്രസാദിന്റെ രണ്ടു ഡയറികള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പണമിടപാടുകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.  സുപ്രധാന തെളിവുകളാണ് ഈ രസീതുകള്‍. അന്വേഷണസംഘം മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തുന്നത്. 100 ഓളം വീടുകളില്‍ നി​ന്ന് രസീത് ശേഖരിച്ചു കഴി​ഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ആഭ്യന്തര അന്വേഷണവിഭാഗം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതരവീഴ്ച വരുത്തിയ ജൂനിയര്‍ സൂപ്രണ്ട് അടക്കമുളള നാല് പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വന്നേക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...