പത്തനംതിട്ട : ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന പത്തനംതിട്ട നഗരസഭ 31ആം വാർഡിലെ കുട്ടികള്‍ക്ക് സുമനസ്സുകള്‍ സംഭാവനയായി നല്‍കിയ എല്‍.ഇ.ഡി ടി.വികള്‍ വാര്‍ഡ് കൌണ്‍സിലര്‍ ഏബല്‍ മാത്യു വിതരണം ചെയ്തു.
പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കണ്ടറി സ്കൂളിൽ ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാകുഴി വാഴക്കാലായിൽ പി.കെ.രാജീവിന്റെ മകൻ പ്രിജിത് രാജീവിനും പി.കെ. രതീഷിന്റെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ദേവികാ രതീഷിനും നന്നുവക്കാട് എം.എസ്.സി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വൈക രതീഷിനുമാണ് ഒരു ടി.വി നല്‍കിയത്. പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാക്കുഴി പാണംപടിക്കൽ ജെയ്സൺ വർഗീസിന്റെ മകൻ ജോബി ജെയ്സനാണ് മറ്റൊരു ടിവി നല്‍കിയത്. നന്നുവക്കാട് എം.എസ്.സി.എൽ. പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കരിമ്പനാക്കുഴി പേഴുംകാട്ടിൽ സുഷമയുടെ മകൻ വൈഷ്ണവിനും ഓൺലൈൻ പഠനത്തിനുവേണ്ടി ടി.വി ലഭിച്ചു.