ഓ​ൺ​ലൈ​ൻ ക്ലാസ്സിൽ തോ​ർ​ത്ത് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട സംഭവം ; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : വിദ്യാർത്ഥികൾക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ തോ​ർ​ത്ത് മു​ണ്ട് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ കെ.​കെ. ന​ഗ​ർ പി​എ​സ്ബി​ബി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ രാജഗോപാലനെയാണ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പ​ക​നെ​തിരെ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ തോ​ർ​ത്ത് മാത്രം ഉ​ടു​ത്തു കൊ​ണ്ടാ​ണ് അ​ധ്യാ​പ​ക​ൻ എ​ത്തു​ന്ന​തെ​ന്നും ത​ങ്ങ​ൾ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അയക്കാറുണ്ടെന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഒട്ടേറെ വിദ്യാർഥികളാണ് അധ്യാപകനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പെൺകുട്ടികളോട് അവരുടെ ചിത്രങ്ങൾ അയച്ചു നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും ചിലർ പറഞ്ഞു. പെൺകുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. നിലവിൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് അധ്യാപകനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതോടെ സ്‌കൂളിലെ പൂർവ്വവിദ്യാർഥികളും ഇതേ അധ്യാപകനിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...