ട്രയൽ ക്ലാസ്സുകളിലെ പോരായ്മകൾ പരിഹരിക്കും ; രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ കഴിഞ്ഞ ആഴ്ചയിൽ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു. ഉറുദു, അറബി, സംസ്കൃതം, ക്ലാസുകൾ കൂടി ഇന്ന് തുടങ്ങും. രാവിലെ എട്ടരമണി മുതൽ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈം ടേബിൾ വിക്ടേഴ്സ് ചാനൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടിവിയോ, ലാപ്‌ടോപ്പോ, മൊബൈലോ ഇല്ലാത്ത 2800 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തൽ. ഈ കൂട്ടികൾക്ക് രണ്ട് ദിവസത്തിനകം പഠന സൗകര്യം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. സൗകര്യങ്ങൾ ഒരുക്കുന്നതിന് എംഎൽഎമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള ക്ലാസുകൾ, വൈറ്റ് ബോർഡ് പദ്ധതിയിലൂടെ യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. തമിഴ്, കന്നഡ മീഡിയം ക്ലാസുകളും യുട്യൂബിൽ കിട്ടും. ഈ മൂന്ന് വിഭാഗങ്ങൾക്കും വേണ്ടിയുള്ള യുട്യൂബ് ചാനലുകൾ ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...