ഓണ്‍ലൈന്‍ വഴി വായ്പ നല്‍കി തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ഓണ്‍ലൈന്‍ വഴി വായ്പ നല്‍കി തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കി നാണം കെടുത്തുന്ന രീതിയാണ് സംഘം ചെയ്യുന്നത്. വായ്പ നല്‍കിയ സംഘത്തിന്റെ ആളായിരിക്കും അഡ്‌മിന്‍. തൃശ്ശൂരില്‍ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബര്‍ പോലീസിന് കിട്ടിയത്. കര്‍ണാടക, യു.പി., ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തില്‍ മെയില്‍ വരും. എങ്ങനെയായാലും പണം കിട്ടിയാല്‍ മതിയെന്ന ചിന്തയുമായി നടക്കുന്നവര്‍ വേഗം ചതിക്കുഴിയില്‍ വീഴും. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകള്‍ സാധാരണമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരില്‍ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഈ പണം കിട്ടിക്കഴിഞ്ഞാല്‍ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി.

വായ്പ കൊടുക്കുന്ന സംഘങ്ങള്‍ ചില രേഖകള്‍ മെയില്‍ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാന്‍ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലില്‍ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാര്‍ത്ഥത്തിലെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകള്‍ ഉപയോഗിച്ച്‌ ആളിന്റെ ഫോണിലെ എല്ലാ കോണ്‍ടാക്‌ട് നമ്പറുകളും എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതന്‍ സന്ദേശങ്ങള്‍ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാള്‍ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടര്‍ന്ന് എങ്ങനെയും പണം സംഘടിപ്പിച്ച്‌ പണം അടയ്ക്കും. അതോടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓര്‍ത്ത് ഇത്തരം സംഭവങ്ങള്‍ പരാതിപ്പെടാന്‍ പോലും ആള്‍ക്കാര്‍ തയ്യാറാവില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...