തണ്ണിത്തോട് – ചിറ്റാർ റോഡിൽ അപകടഭീഷണി ഉയർത്തി ഉണക്കമരം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് – ചിറ്റാർ റോഡരുകിലെ ഉണങ്ങിയ ഇലവ് മരം അപകടഭീഷണി ഒരുക്കുന്നു. ഈ മരം ഉണങ്ങി ഏതുസമയവും താഴെ വീഴുന്ന അവസ്ഥയിലായിട്ട് മാസങ്ങളായി. മരത്തിന്റെ ശിഖരങ്ങൾ ഉണങ്ങി ഒടിഞ്ഞ് റോഡിലേക്ക് വീഴുന്നുമുണ്ട്. ഇത് വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മരത്തിന്റെ  ശിഖരങ്ങൾ മുതൽ ചുവട് ഭാഗം വരെ ദ്രവിച്ച് ജീർണ്ണാവസ്ഥയിലായിട്ടുണ്ട്. ഇതിന് സമീപത്തുകൂടിയാണ് ആനത്താരയും കടന്ന് പോകുന്നത്. കാട്ടാനകൾ മരം തള്ളി മറിച്ച് ഇടാനുള്ള സാധ്യതയും ഏറെയാണ്. കാറ്റത്ത് ഒടിഞ്ഞ് വീണ മരത്തിന്റെ  ശിഖരങ്ങളുടെ ഇടയിൽ നിന്ന് യാത്രക്കാർ തലനാരിഴ്ക്കാണ് ഇവിടെ നിന്ന് രക്ഷപെട്ടിട്ടുള്ളത്. മരം ഇത്രയും അപകടാവസ്ഥയിലായിട്ടും ഇത് മുറിച്ച് മാറ്റുവാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു. മാത്രമല്ല ഉണങ്ങി ഒടിഞ്ഞ് വീഴുന്ന ശിഖരങ്ങൾ റോഡിൽ കിടന്ന് രാത്രിയാത്രക്കാരായ ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. മരം എത്രയുംവേഗം മുറിച്ച് നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...