പോലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പോലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ. ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ  ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ബല്‍റാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്.

‘പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ  ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച്‌ 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?’ -ബല്‍റാം ചോദിച്ചു.

വിവാദ നിയമത്തിലെ ശിക്ഷാവ്യവസ്ഥയും അദ്ദേഹം എടുത്തുപറയുന്നു. വ്യക്​തിക​ള്‍ക്ക്​ അപമാനകരമായ രീതിയില്‍ ഏതെങ്കിലും കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അ​ഞ്ച്​ വ​ര്‍​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ് കേരള സര്‍ക്കാര്‍ പോലീസ് ആക്‌ട്​ ഭേ​ദ​ഗ​തി ചെയ്തത്​. ച​ട്ട ഭേ​ദ​ഗ​തിയില്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍ ഒ​പ്പി​ട്ടതോ​ടെ​​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇതുസംബന്ധിച്ച വിജ്​ഞാപനവും പുറത്തിറങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...