ഭീഷണിയും കുതന്ത്രങ്ങളും ഒറ്റക്കെട്ടായി നേരിടും ; മറുനാടന്‍ ഷാജന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെ ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിലാക്കാമെന്നത് വെറും വ്യാമോഹമാണെന്ന് ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റുകളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്കെതിരെ കേസെടുത്ത അടൂര്‍ പോലീസിന്റെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

ഷാജന്‍ സ്കറിയാ പണം ചോദിച്ചു വിളിച്ചുവെന്നത് തെളിയിക്കുവാന്‍ പോലീസ് തയ്യാറാകണം. കോള്‍ റെക്കോഡുകള്‍ പോലും ഹാജരാക്കാതെ ഒരു പരാതി കിട്ടിയപ്പോള്‍ത്തന്നെ അമിതാവേശത്തോടെ കേസ് രജിസ്റ്റര്‍ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ല. പരാതിയില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ അന്വേഷണം ഉണ്ടാകണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ നിയമപരമായി നീങ്ങുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

പോലീസിന്റെ നടപടി അങ്ങേയറ്റം പക്ഷപാതപരമാണ്. ആരെങ്കിലും ഒരു പരാതി തന്നാല്‍ ഉടന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. പ്രാഥമികമായി ഒരു അന്വേഷണം നടത്തിയിട്ടാണ്  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇവിടെ അതുണ്ടായിട്ടില്ല. കേസിനെ ഭയക്കുന്നവരല്ല ഓണ്‍ലൈന്‍ ചാനലുകള്‍. നിയമപരമായി നേരിടുകതന്നെചെയ്യും. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, അഡ്വ. സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു.

സത്യസന്ധമായ വാര്‍ത്ത ജനങ്ങളിലെത്തിക്കുന്നത് ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. ലോകമെങ്ങും നിമിഷനേരംകൊണ്ട്‌ വാര്‍ത്തകള്‍ എത്തുകയും ചെയ്യും. തന്നെയുമല്ല ഒരിക്കല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത എന്നും സജീവമായി സെര്‍വറുകളില്‍ ഉണ്ടാകും. സത്യം വിളിച്ചുപറയുമ്പോള്‍ അതിനെതിരെ രോഷം കൊണ്ടിട്ടു കാര്യമില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സജീവമായതോട് കൂടി പത്ര -ടി.വി ചാനലുകള്‍ ഇന്ന് വെന്റിലെറ്ററിലാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില മാധ്യമ കമ്പിനികളും പണിയെടുത്തുകൊണ്ടിരിക്കുകയാണ്. ഭീഷണിയേയും കുതന്ത്രങ്ങളെയും തങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...