കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ പണമടക്കുന്ന രീതി നിർത്തലാക്കണം : ഇക്കോടൂറിസം വർക്കേഴ്സ് അസോസിയേഷൻ ( എ ഐ റ്റി യുസി)

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ നടപ്പാക്കിയ ഓൺലൈൻ രീതിയിൽ മാത്രം പണം അടക്കുന്ന സംവിധാനം അവസാനിപ്പിക്കണം എന്നും അല്ലെങ്കിൽ സഞ്ചാരികൾക്ക് പണമായി കൗണ്ടറിൽ അടക്കാവുന്ന രീതി കൂടി അവലംബിക്കണം എന്നും കോന്നി ഇക്കോടൂറിസം വർക്കേഴ്സ് അസോസിയേഷൻ (എ ഐ റ്റി യുസി) ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകൾ ആണ് ഇവിടെ കൂടുതലായി എത്തുന്നത്. ഇതിനാൽ തന്നെ ഗൂഗിൾ പേ, ഫോൺ പേ സംവിധാനങ്ങൾ പലർക്കും അറിയില്ല. ഇതു മൂലം നിരവധി ആളുകൾ ആണ് ബുദ്ധിമുട്ടിൽ ആകുന്നത്. കേരളത്തിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഓൺ ലൈൻ പണമിടപാട് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോന്നി ഇക്കോടൂറിസം സെന്ററിൽ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ പണം അടക്കുവാൻ സാധിക്കുകയുള്ളൂ എന്ന് കോന്നി ഡി എഫ് ഓ അറിയിക്കുകയും തുടർന്ന് ഇത് സംബന്ധിച്ച നോട്ടീസ് പതിക്കുകയും ചെയ്തത്. ഇത് അറിയാതെ കോന്നി ഇക്കോടൂറിസം സെന്ററിൽ എത്തിയ വിനോദ സഞ്ചാരികളിൽ നിരവധി പേർ ഓൺലൈൻ വഴി പണമടക്കാൻ സാധിക്കാതെ തിരികെ മടങ്ങേണ്ടി വന്നു. ഈ രീതി നടപ്പാക്കുന്നത് വനം വകുപ്പ് ഇക്കോ ടൂറിസം പദ്ധതിക്ക് ബദലായി സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വളരുവാനുള്ള സാധ്യത ഏറെയാണ്. കഫേകളിൽ അടക്കം ഈ സംവിധാനം വന്നതിനാൽ കഫേയുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിച്ചു. ഇതിനാൽ കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ പണമിടപാടിനോട് ഒപ്പം തന്നെ സാധാരണ രീതിയിലുള്ള പണമിടപാടുകൾ നടപ്പാക്കണം എന്ന് കോന്നി ഇക്കോടൂറിസം വർക്കേഴ്‌സ് അസോസിയേഷൻ (എ ഐ റ്റി യു സി ) പ്രസിഡണ്ട് പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വനം വകുപ്പ് ഡിവിഷൻ ഓഫീസിന് മുന്നിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പി ആർ ഗോപിനാഥൻ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...