ഈ സംസ്ഥാനത്ത് റമ്മി കളിച്ചാൽ ഇനി കനത്ത ശിക്ഷ ; ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഒപ്പിട്ട് ഗവർണർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾക്ക് പൂട്ടിടാൻ തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണർ ഒപ്പിട്ടു. മാസങ്ങളായി അംഗീകാരം നൽകാതിരുന്ന ബില്ലിലാണ് ഇത്തവണ ഗവർണർ ഒപ്പുവെച്ചത്. 2022 സെപ്തംബർ 26-നാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് ഗവർണർ ആർ.എൻ രവി ഓർഡിനൻസിന് അംഗീകാരം നൽകുകയും, ഒക്ടോബർ 19ന് തമിഴ്നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങളോളമാണ് തമിഴ്നാട് ഗവർണർ ബില്ലിൽ ഒപ്പിടാതിരുന്നത്. ഇതിനെ തുടർന്ന് വലിയ തോതിലാണ് ആക്ഷേപം ഉയർന്നത്.

ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിക്കാൻ രാഷ്ട്രപതിയും കേന്ദ്രസർക്കാരും ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്നാട് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടത്. തമിഴ്നാട്ടിൽ ഒട്ടനവധി ചെറുപ്പക്കാരാണ് പണം ഉപയോഗിച്ചുള്ള ഇത്തരം ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിട്ടുള്ളത്. റമ്മിയടക്കമുള്ള ഓൺലൈൻ ചൂതാട്ടങ്ങളിൽ പങ്കെടുക്കുകയും, പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്ന പ്രവണത തമിഴ്നാട്ടിൽ വർദ്ധിച്ചതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇനി മുതൽ തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസം തടവും, 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...