ഇന്ത്യന്‍, വിദേശ നിര്‍മ്മിത മദ്യം ഹോം ഡെലിവറിയായി നല്‍കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലിയില്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍. ഇന്ത്യന്‍, വിദേശ നിര്‍മ്മിത മദ്യം ഹോം ഡെലിവറിയായി നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. ഇതിനായി എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി. മൊബൈല്‍ ആപ് വഴിയും വെബ്‌സൈറ്റ് വഴിയും ലഭിക്കുന്ന ഓര്‍ഡര്‍റുകള്‍ മാത്രമേ ഹോം ഡെലിവറിയായി നല്‍കൂ. ഹോസ്റ്റലുകള്‍, ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഹോം ഡെലിവറി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്‍-3 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഹോം ഡെലിവറിക്ക് അനുമതി. സിറ്റിക്ക് പുറത്തുള്ള മദ്യഷാപ്പുകള്‍ക്ക് അനുമതിയില്ല. ടെറസ്, ക്ലബ്‌സ്, ബാറുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലും മദ്യം വിളമ്പാന്‍ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കി. 2010 മുതല്‍ ദില്ലിയില്‍ മദ്യം ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ആരംഭിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഘട്ടംഘട്ടമായി അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും ജൂണ്‍ ഏഴുവരെ ലോക്ക്ഡൗണ്‍ തുടരും. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളും മദ്യം ഹോംഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...