നിരന്തരം അപകടങ്ങൾ ; ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം നിർത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു. മാർച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് പവർ ലോസായിരുന്നു കാരണം. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. മാർച്ച് 23 ന് നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടത്തിൽപെട്ടിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്നത് അന്താരാഷ്ട്ര തലത്തിൽ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവർത്തനം നിർത്തിവെപ്പിക്കാൻ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....