കെ എം മാണിയോട് എല്‍ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങള്‍ മറക്കില്ല : ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തെരഞ്ഞെടുപ്പ് സര്‍വേകള്‍ ഗുണം ചെയ്തെന്നും ഇതോടെ യുഡിഎഫ് അണികള്‍ ഉണര്‍ന്നെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥി നിര്‍ണയം നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. പുതുമുഖങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജനങ്ങളുടെ പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണി സാറിനെ കേരളം സ്നേഹിച്ചിരുന്നു. കെ എം മാണിയോട് എല്‍ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങള്‍ മറക്കില്ല. കേരളാ കോണ്‍ഗ്രസിന് അര്‍ഹിക്കാത്ത രാജ്യസഭാ സീറ്റാണ് ജോസ് കെ മാണിക്ക് നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫിലെ ക്യാപ്റ്റന്‍ ആരാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനേക്കാള്‍ പത്തിരട്ടി സ്നേഹം അവര്‍ തനിക്ക് നല്‍കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമല വിഷയം വിവാദമാക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഭക്തരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ബിജെപി കാഴ്ചക്കാരായി നിന്നു. സംസ്ഥാന സര്‍ക്കാരും അതുതന്നെ ചെയ്തു. യെച്ചൂരിക്ക് ഒരു നിലപാട്, കടകംപള്ളിക്ക് ഒരു നിലപാട്. ആചാര അനുഷ്ഠാനങ്ങള്‍ക്ക് പകരം സ്ത്രീ സമത്വമാണ് എല്‍ഡിഎഫ് മുന്നോട്ട് വെച്ചത്. സ്ത്രീകളെ വേഷം കെട്ടിച്ച്‌ കൊണ്ടുപോയി. ബിജെപിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ പ്രളയമുണ്ടായത് സര്‍ക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടാണ്. ഡാമിലെ വെള്ളം മാനേജ് ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്. എന്നാല്‍ മഴക്കാലത്ത് വെള്ളം മുഴുവന്‍ സൂക്ഷിച്ചു. വലിയ മഴ വന്നപ്പോള്‍ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമയതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...