ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്ന് എം.പി പറഞ്ഞു.

അതിവേഗം ബഹുദൂരം സഞ്ചരിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെ കേരളത്തിന്റെ  വികസന കുതിപ്പിന് അടിത്തറയിടുകയും നിരവധി ജനകീയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു പ്രിയങ്കരനായ ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും തീരാത്ത വേദനയും ദുഃഖവുമാണുണ്ടാക്കിയിതെന്നും അത് എക്കാലവും നിലനില്‍ക്കുമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി കോര്‍ കമ്മറ്റി അംഗം പൊഫ. പി.ജെ കുര്യന്‍, ആറന്‍മുള എം.എല്‍.എ അബിന്‍ വര്‍ക്കി കോടിയാട്ട്, അടൂര്‍ എം.എല്‍.എ സി.വി ശാന്തകുമാര്‍ ……

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍ രാജ്, എന്‍ ഷൈലജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം ജോര്‍ജ്ജ് മാമന്‍ കൊണ്ടുര്‍, മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, എസ്.വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, സുനില്‍ എസ്.ലാല്‍, അബ്ദുള്‍കലാം ആസാദ്, ജെറി മാത്യു സാം, ഏഴംകുളം അജു, ഡി.എന്‍. ത്രിദീപ്, എബ്രാഹം കുന്നുകണ്ടത്തില്‍, ബിജിലി ജോസഫ്, എം.വി. ഫിലിപ്പ്, മാത്യു ചെറിയാന്‍, ബിജു ഫിലിപ്പ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...