ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഉടൻ തിരുവനന്തപുരത്ത് എത്തും ; സമയക്രമം ഇങ്ങ​​നെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തിക്കും. ഉച്ചക്ക് മൂന്ന് മുതല്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രലിലും ആറിന് ഇന്ദിര ഭവനിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് രാത്രി പുതുപ്പള്ളി ഹൗസിലെത്തിക്കും. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

സമയക്രമം: ചൊവ്വ ഉച്ചക്ക് 2.00 – ബംഗളൂരുവില്‍നിന്ന് ഭൗതികശരീരം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും, വൈകീട്ട് 3.00 – സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം, വൈകീട്ട് 5.00 – തിരുവനന്തപുരം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ പൊതുദര്‍ശനം, വൈകീട്ട് 6.00 – ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനം, രാത്രി പുതുപ്പള്ളി ഹൗസില്‍ തിരിച്ചെത്തിക്കും, ബുധന്‍ രാവിലെ 7.00 – തിരുവനന്തപുരത്ത്‌നിന്ന് കോട്ടയത്തേക്ക് വിലാപയാത്ര, വൈകീട്ട് 5.00 – കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം, രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കും, വ്യാഴം ഉച്ചക്ക് 2.00 – പുതുപ്പള്ളി പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....