ബാര്‍ കോഴ കേസ്​ ഇനിയും അന്വേഷിക്കാന്‍ പിണറായി സര്‍ക്കാരിന്​ നാണമില്ലേ ? : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: ബാര്‍ കോഴ കേസ്​ അന്വേഷിക്കാന്‍ പിണറായി സര്‍ക്കാറിന്​ നാണമില്ലേയെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഫയലുകളും ​കൈയില്‍ വെച്ച്‌​ അതിനു മുകളില്‍ അഞ്ചുവര്‍ഷം അടയിരുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അന്വേഷണം നടത്തുന്നത്​ എന്തിനുവേണ്ടിയാണെന്ന്​ എല്ലാവര്‍ക്കും അറിയാമെന്നും കല്‍പറ്റ ഡി.സി.സിയില്‍ വാര്‍ത്താ ലേഖകരോട്​ സംസാരിക്കവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്ക്​ 100 ശതമാനവും ബന്ധമില്ല. അദ്ദേഹം പരിശുദ്ധനാണെന്ന്​ തെളിഞ്ഞതാണ്​. രമേശ്​ ചെന്നിത്തല ആ വഴിക്ക്​ പോയിട്ടുപോലുമില്ല. ബിജൂ രമേശ്​ അന്ന്​ പറഞ്ഞതുതന്നെയാണ്​ ഇന്നും പറയുന്നത്​. യു.ഡി.എഫ്​ ഭരണകാലത്ത്​ എല്ലാം അന്വേഷിച്ചതായിരുന്നു​. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സോളാര്‍ കേസില്‍ മുഴുവന്‍ സത്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്​. അത്​ വരു​മ്പോള്‍ കാണാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ്​ കൂട്ടുകെട്ട്​ ഉണ്ടാക്കിയിട്ടില്ല. മുന്നണിയിലെ പാര്‍ട്ടികളുമായാണ്​ ബന്ധം. എല്‍.ഡി.എഫ്​ അഞ്ചു വര്‍ഷവും ഓരോ കാരണങ്ങള്‍ പറഞ്ഞ്​ യു.ഡി.എഫ്​ സര്‍ക്കാര്‍ ആവിഷ്​കരിച്ച പദ്ധതികള്‍ക്ക്​ തടസ്സം നില്‍ക്കുകയാണ്​ ചെയ്​തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...