എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖമെന്ന് ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യസായ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. കൂഞ്ഞൂഞ്ഞിനെ കുറിച്ച്‌ ഒരു കുഞ്ഞു കഥ എന്ന പേരിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു.

സത്യസായ് ട്രസറ്റ് സ്ഥാപകനായ കെ.എന്‍ ആനന്തകുമാര്‍ ഉമ്മന്‍ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച്‌ ഒരു കുഞ്ഞു കഥ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി വീടു വെച്ചുനല്‍കണമെന്ന തീരുമാനം വന്നയുടന്‍ ആദ്യം സമീപിച്ചത് സത്യസായ് ട്രസ്റ്റിനെയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദുരിത ബാധിതര്‍ക്കായി 108 വീടുകള്‍ വെച്ചുനല്‍കാമെന്നായിരുന്നു സത്യസായ് ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനായി ഭൂമി കണ്ടെത്തുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് അഭിനന്ദനാര്‍ഹമായ നീക്കമെന്ന് കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു. ദുരിത മേഖലയില്‍ സത്യസായ് ട്രസ്റ്റ് വെച്ചുനല്‍കിയ വീടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...