ഓപ്പറേഷൻ നുംഖോർ : ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നിസാൻ വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷം വിശദീകരണം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനമാണ് ദുൽഖർ കൈവശം വച്ചതെന്ന് കസ്റ്റംസ്. കഴിഞ്ഞ ദിവസമാണ് ദുൽഖറിൻ്റെ നിസാർ പട്രോൾ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കളമശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ദുൽഖർ നായകനായ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്. കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ്ദാസ് കോഴിക്കോട്ടെ റോഡ് വെ കാർസ് എന്ന സ്ഥാപനത്തിന് വിറ്റ 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപന ഉടമ സെയിന്‍ മാർവയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

കേസിൽ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് ഡിഫൻഡർ കോടതിയെ സമീപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...