ഓപ്പറേഷൻ തൂഫാൻ : ജില്ലയിലെ പ്രഥമ അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ച് ജില്ലാ പോലീസ് , വെള്ളിയാഴ്ച മാത്രം രജിസ്റ്റർ ചെയ്തത് 17 കേസുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിപത്തിനെ തടയുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ ( ദി നാർക്കോ ഹണ്ട്) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രഥമ അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉദ്ഘാടനം ചെയ്തു. ജില്ലയിലെ SPC പദ്ധതി നടപ്പാക്കിയിട്ടുള്ള സ്കൂളുകളിലെ പ്രഥമ അധ്യാപകർക്കും SPC അധ്യാപകർക്കുമായാണ് പരിശീലനം സംഘടിപ്പിച്ചത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ സന്തേഷ് P T ക്ലാസുകൾ നയിച്ചു. കൗൺസിലിങ്ങിലൂടെയും ബോധവൽക്കരണത്തിലൂടെയും കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശ് KS മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് എസ്പിസി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ സുരേഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

അതേസമയം ഓപ്പറേഷൻ തൂഫാൻ ശക്തമായ പരിശോധനകളും കർശന നടപടികളുമായി മുന്നോട്ടു പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മാത്രം ജില്ലയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 64 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ മുന്നോട്ടു പോകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...