സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം നടത്തുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അക്രമങ്ങൾക്കെതിരെ ജനം തിരിച്ചടി നൽകുമെന്നും പറഞ്ഞ വിഡി സതീശൻ ചിന്ത ജെറോമിനെതിരെയും ആ‍ഞ്ഞടിച്ചു. ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന്റെ മുദ്രാവാക്യം കേരളം മറക്കില്ലെന്നും യഥാർത്ഥ സംസ്കാരമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു നേതാവിന്റെ വീടിന് ബോംബ് എറിയുന്നു. കേരളം മുഴുവൻ അക്രമം നടത്തുന്നു. മന്ത്രിയെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പറയുന്നു.

ആരോ​ഗ്യമന്ത്രി പരിഹാസ കാഥാപാത്രമായി മാറിയിരിക്കുകയാണ്. സിപിഎം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കും അക്രമങ്ങൾക്കും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇതിനെ ശക്തമായി പ്രതിരോധിക്കും. വീണാ ജോർജ് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യമില്ലെന്നും പച്ചക്കള്ളമാണ് പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. കരിങ്കൊടി പ്രയോഗത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് ആർക്ക് നേരെയും പ്രതിഷേധം നടത്താം എന്നും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....