പിണറായിക്കു നേരെ വിരല്‍ ചൂണ്ടാന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെ ; പിന്തുണച്ച്‌ 19 എംഎല്‍എമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികള്‍ എം.എല്‍.എ. മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ്‌ ചെന്നിത്തലയെ പിന്തുണച്ച്‌ 19 എംഎല്‍എമാര്‍ . 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ്‌ ചെന്നിത്തല തുടരാണമെന്നാണ് താല്പര്യം അറിയിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തല നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ തുണച്ചത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തിക്കാട്ടിയ വിഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ്‌ ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഘാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പില്‍ എംഎല്‍എ ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ്‌ ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്. രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കികൊണ്ടുള്ള പ്രഖ്യാപനം അടുത്ത ദിവസം ഡല്‍ഹിയില്‍ നിന്നുമുണ്ടാകും എന്നാണ് വിവരം.

എന്നാല്‍ പ്രതിപക്ഷ നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടിയ വി.ഡി സതീശനാണ് ഭൂരിപക്ഷം എം.എല്‍.എ മാരും പിന്തുണ നല്‍കിയത് എന്ന രീതിയില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. വി.ഡി സതീശനെ അനുകൂലിക്കുന്നവര്‍ തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ക്കും നല്‍കിയെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...