കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായ മുന്നേറ്റം വേണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്ത് ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് നല്‍കി. അതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്ക്. വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇല്ലാത്ത കണക്ക് സര്‍ക്കാര്‍ പറയുന്നു. 15000 പോലും ജി എസ് ടി രജിസ്‌ട്രേഷന്‍ വന്നിട്ടില്ല. ജി എസ് ടി രജിസ്‌ട്രേഷന്‍ കൂടിയിട്ടില്ല. ചില്ലറ മൊത്ത വ്യാപാരം കൂടി എംഎസ്എംഇയില്‍പ്പെടുത്തി. അങ്ങനെയാണ് കണക്ക് തയ്യാറാക്കുന്നത് വി ഡി സതീശന്‍ പറഞ്ഞു.

സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ സംബന്ധിച്ച് വിചിത്രമായ താരതമ്യമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 254 ശതമാനം വര്‍ദ്ധനവെന്ന് പറയുന്നു. 2019-2021മായി താരതമ്യം ചെയ്ത് പറയുന്നു. ഒരു സ്റ്റാര്‍ട്ട്അപ്പും വരാത്ത കോവിഡ് കാലവുമായാണ് താരതമ്യപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നറേറ്റീവ് ഉണ്ടാക്കി ഊതി വീര്‍പ്പിക്കുകയാണെന്നും താന്‍ പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള മറുപടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘എക്കോ സിസ്റ്റത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിനുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. മൂന്ന് ലക്ഷം സംരംഭം തുടങ്ങിയെന്ന് മുഖ്യമന്ത്രി കളവ് പറഞ്ഞു. കൊവിഡ് കാലത്തിന് സമാനമായ രീതിയില്‍ കളവ് പറയുന്നു. മുഖ്യമന്ത്രിയുടെ അവകാശവാദം നിലനില്‍ക്കുന്നതല്ല അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....