അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബി ജെ പിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു. സി പി എമ്മും കരുതിയിരിക്കണമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ നടക്കുമ്പോൾ പോലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നു. ലൈംഗികാരോപണം നേരിട്ട ഇത്രയധികം പേരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് തന്നെ വേറെയില്ലെന്ന് സതീശന്‍ നേരത്തെ വിമർശിച്ചിരുന്നു.

ലൈംഗികാരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിച്ചു. എല്‍ ഡി എഫിലെ ഒരു എം എല്‍ എ ബലാത്സംഗ കേസ് പ്രതിയാണ്. ലൈംഗികാരോപണം നേരിട്ട രണ്ട് മന്ത്രിമാരാണ് മന്ത്രസഭയിലുള്ളത്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെയാണ്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും സതീശന്‍ പറഞ്ഞു. സംഘ്പരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ ആരോപിച്ചു. സി പി എമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പ സംഗമത്തിന് യു ഡി എഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...