കൊല്‍ക്കത്ത: ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. പശ്ചിമ മേദിനിപൂർ ജില്ലയിൽ ഇന്നലെയാണ് ഇരുപതോളം പേർ അടങ്ങുന്ന സംഘം വാഹന വ്യൂഹം ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ കോൺഗ്രസ് ഗുണ്ടകളെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ സുവേന്ദു അധികാരി പ്രതിഷേധിച്ചിരുന്നു.
ചന്ദ്രകോണ പോലീസ് സ്റ്റേഷനുള്ളിലിരുന്നായിരുന്നു പ്രതിഷേധം. അക്രമത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി 8.20 ഓടെ പുരുലിയയിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് അധികാരി പറഞ്ഞു. ചന്ദ്രകോണ റോഡിൽ തന്റെ വാഹനവ്യൂഹത്തിന് നേരെ ഒരു കൂട്ടം ടിഎംസി അനുയായികൾ വടികളും മുളയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് സുവേന്ദു അധികാരി പറയുന്നത്.





























