തിരുവനന്തപുരം : സര്‍ക്കാരിനെതിരായ നീക്കം നിയമസഭയില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പണം കടത്തിയെന്ന മുഖ്യപ്രതികളിലൊരാളായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന് ഈ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴി പുറത്ത് വന്നത്.
ഇതിലാണ് മുഖ്യമന്ത്രിക്കെതിരെ ഗൗരവമേറിയ പരാമര്‍ശമുള്ളത്. ഇതോടൊപ്പം ഇഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതും പ്രതിപക്ഷം ഈയവസരത്തില്‍ ഉന്നയിക്കുന്നതായിരിക്കും. വിഷയം നിയമസഭയെ പ്രക്ഷുബ്ധമാക്കുമെന്നതില്‍ സംശയമില്ല.