പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം ; ലോക്സഭ നിർത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പൗരത്വ നിയമഭേദ​ഗതിക്കും എൻആ‌ർസിക്കുമെതിരായ മുദ്രാവാക്യങ്ങളുമായി ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയ‌ർത്തി. അനന്ത്കുമാർ ഹെഗ്ഡേയുടെ ഗാന്ധിവിരുദ്ധ പരാമർശം ഉയർത്തി കോൺ​ഗ്രസ് ലോകസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

ലോകസഭയിൽ കോൺ​ഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ​ഗോ‍ഡ്സെ പാ‌ർട്ടിയെന്നുമെഴുതിയ പ്ലക്കാ‌‍ഡുകളുമായാണ് അം​ഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ത്രിണമൂൽ കോൺ​ഗ്രസ് അം​ഗങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കാളികളായില്ല.

പ്രതിഷേധങ്ങളുണ്ടായിട്ടും സ്പീക്ക‌ർ ഓം ബി‌ർള ചോദ്യോത്തര വേള തുടർന്നു. ശൂന്യവേളയ്ക്ക് ശേഷം സഭ നി‌ർത്തിവച്ചുവെങ്കിലും ഇത് ഉച്ചഭക്ഷണ സമയമാണെന്ന് വിശദീകരിച്ചാണ് സ്പീക്ക‌ർ സഭ വിട്ടത്. സ‌ർക്കാരിന് ജനങ്ങളുടെ ശബ്​ദത്തെ വെടിയുണ്ടകൾ കൊണ്ട് നിശബ്ദമാക്കാൻ കഴിയില്ലെന്ന് കോൺ​ഗ്രസ് നേതാവ് അധി‌ർ രഞ്ജൻ ചൗധരി സമ്മേളനത്തിനിടെ പറഞ്ഞു.

വെടിവയ്ക്കുന്നത് നി‌ർത്തൂവെന്ന മുദ്രാവാക്യമുയ‌ർത്തിയായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ത്രിണമൂൽ കോ​ൺ​ഗ്രസിന്റെ ഡെറിക് ഒബ്രയൻ, ടി ശിവ എന്നിവർ മറ്റ് സഭാ നടപടിൾ നി‌ർത്തിവച്ച് രാജ്യത്തെ പ്രതിഷേധങ്ങളെക്കുറിച്ച് ച‌ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...