ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ നടപടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ലോക്‌സഭാ തുടര്‍ച്ചായി മുടങ്ങുന്നത് തടയാനായി സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു. കമല്‍ ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭാംങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വോട്ടര്‍ പട്ടികയിലെ പരിശോധനയുടെ ചുരുക്കപേരായ SIR എന്നെഴുതിയ ബോര്‍ഡ് കീറി ചവറ്റു കുട്ടയിലിട്ട ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്തെ സമരം ഇന്നാരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കുന്ന തീവ്ര പരിശോധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പിലും സമരം നടത്തി.

ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി. രാജ്യസഭായിലെ ആദ്യ നടപടി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരുന്നു. നടനും മക്കള്‍ നീധി മെയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ , എഴുത്തുകാരി രാജാത്തി സല്‍മ ,മുതിര്‍ന്ന അഭിഭാഷകനായ പി.വിത്സണ്‍ , മുന്‍ തമിഴ്നാട് മന്ത്രി എസ്.ആര്‍ ശിവലിംഗം എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ബഹളം തുടങ്ങി. ഇതോടെ രാജ്യസഭാ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്‌സഭാ ഒരു മണിക്കൂര്‍ എങ്കിലും പ്രവര്‍ത്തിപ്പിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ള പ്രത്യേക യോഗം വിളിച്ചത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...