സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ദോഹ : സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ​ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ തീരുമാനം അറിയിച്ചത്​. ദോഹ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന്​ വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ്​ ഞായറാഴ്ചയാണ്​ മരിച്ചത്​. ​

യാത്രക്കിടയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനി ബസിനുള്ളിലുള്ളത്​ അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയതിനെ തുടര്‍ന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്​. ഉച്ചയോടെ ബസ്​ എടുക്കാനെത്തിയ ജീവനക്കാരാണ്​ കുട്ടിയെ കണ്ടെത്തുന്നത്​. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിന്‍സയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നാട്ടിലേക്ക്​ കൊണ്ടുപോകും. രാവിലെ 8.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലെത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...