വിശ്വകർമ്മ സൊസൈറ്റി പത്തനംതിട്ടയുടെ സംഘടന പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിശ്വകർമ്മ സൊസൈറ്റി പത്തനംതിട്ടയുടെ സംഘടനാ പ്രഖ്യാപനവും ഉദ്ഘാടനവും അബാൻ ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. വി എസ് പി പ്രസിഡന്റ് ആർ നടരാജൻ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തും സിനിമ മേഖലയിലും പ്രശസ്തിയാർജ്ജിച്ച വ്യക്തികൾക്കും എം ബി ബി എസ്, പ്ലസ് ടു, എസ്എസ്എൽസി തലങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ആന്റോ ആന്റണി എം.പി നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഗവൺമെന്റ് സർവ്വീസിലുള്ള അംഗങ്ങൾക്ക് സ്നേഹാദരവ് നൽകി.

ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ പഠനോപകരണ വിതരണവും ബിജെപി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ശ്യാം തട്ടയിൽ ചികിത്സാ സഹായ വിതരണവും കേരളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് സമുദായത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം സാബു കണ്ണങ്കര സമുദായാംഗങ്ങൾക്കുള്ള അംഗത്വ കാർഡ് വിതരണം ചെയ്യുകയും കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം ആർ അയ്യപ്പൻ നിർവ്വഹിക്കുകയും ചെയ്തു.

മാധ്യമ സിനിമ മേഖലകളിൽ നിന്നും പ്രസാദ് മാവിനേത്ത്, (എസിവി ന്യൂസ് ചീഫ് പത്തനംതിട്ട) ഷാജി വെട്ടിപ്പുറം, (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്തനംതിട്ട) അനു പുരുഷോത്തമൻ (സിനിമ സംവിധായകൻ) എന്നിവരെ ആദരിച്ചു. യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് ജി കാളിദാസൻ, കെ കെ ധനപാലൻ, വി മുരുകൻ ആചാരി, ആർ ഉത്തമൻ, പി സി ഹരിഹരൻ എന്നിവർ സംസാരിച്ചു. രാജേഷ് ആനപ്പാറ സ്വാഗതവും ബിജു മൈലപ്ര കൃതജ്ഞതയും രേഖപ്പെടുത്തി.

വിശ്വകർമ്മ സൊസൈറ്റി പത്തനംതിട്ട ഭരണസമിതി ഭാരവാഹികൾ
ആർ നടരാജൻ (പ്രസിഡന്റ് എസ് പി )
ആർ അയ്യപ്പൻ
(വൈസ് പ്രസിഡന്റ് വി എസ് പി )
ജി. കാളിദാസൻ
(വൈസ് പ്രസി.വി എസ് പി ) )
രാജേഷ് ആനപ്പാറ
(സെക്രട്ടറി വി എസ് പി )
കെ കെ ധനപാലൻ
(ജോയിന്റ് സെക്രട്ടറി വി എസ് പി )
സുരേഷ് സ്വാതി
(ജോയിന്റ് സെക്രട്ടറി വി എസ് പി )
ബിജു മൈലപ്ര
(ഖജാൻജി വി എസ് പി )

കമ്മറ്റിയംഗങ്ങൾ
ആർ ഉത്തമൻ
പി സി ഹരിഹരൻ ആചാരി
വി മുരുകനാചാരി
എസ് രാജഗോപാൽ
എം ടി മുരുകനാചാരി
കെ പി സെൽവരാജൻ
കെ ശ്രീകുമാർ
വി രാജേഷ്
വി എൻ സെൽവരാജൻ
എസ്‌ സെൽവരാജ്
എന്നിവരെ ഭരണസമിതി തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033അംഗങ്ങളായി യോഗം തെരഞ്ഞെടുത്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...