ജെന്‍ഡര്‍ പദവി പഠനം സെമിനാര്‍ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ജെന്‍ഡര്‍ പദവി പഠനത്തിന്റെ സെമിനാര്‍ എഴുമറ്റൂര്‍ എസ് എന്‍ ഡി പി ഹാളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രദേശത്ത് നടന്നുവരുന്ന ജെന്‍ഡര്‍ പദവി പഠന പ്രവര്‍ത്തനങ്ങളുടെ കരട് റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയും സെമിനാറില്‍ നടന്നു. എല്ലാ ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവയുടെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ജെന്‍ഡര്‍ പദവി പഠനം.

ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 പദ്ധതിയുടെ ഭാഗമായി വനിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചുമതലയിലാണ് ജെന്‍ഡര്‍ പദവി പഠനം. തയാറാക്കിയ വിവരങ്ങളുടെ അവതരണവും ചര്‍ച്ചയും പരിഹാരനിര്‍ദേശങ്ങളുടെ സമാഹരണവും സെമിനാറില്‍ നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു വിഷയാവതരണം നടത്തി. കില വിമന്‍ സ്റ്റഡീസ് വിദഗ്ധന്‍ ഡോ. അമൃതരാജ് ആമുഖപ്രഭാഷണവും കോ-ഓര്‍ഡിനേറ്റര്‍ രമാദേവി റിപ്പോര്‍ട്ടും അക്കാഡമിക് കമ്മറ്റി അംഗങ്ങളായ വിദ്യ, അഭിജിത്, ശാന്തിനീ, ആര്യ, ആശ ശേഖര്‍ എന്നിവര്‍ പഠന റിപ്പോര്‍ട്ട്, വീഡിയോ അവതരണങ്ങളും നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ.കെ. വത്സല, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. പ്രസാദ്,ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. മറിയാമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലീലാമ്മ സാബു, വാര്‍ഡ് മെമ്പര്‍മാരായ പി.ടി. രജീഷ് കുമാര്‍, സുഗതകുമാരി, ഉഷ ജേക്കബ്, കൃഷ്ണകുമാര്‍ മുളപ്പോണ്‍, കോയിപ്രം സി ഡി പി ഒ ലതകുമാരി, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഉഷാകുമാരി, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഗീത ഷാജി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ അംബിക ഉണ്ണികൃഷ്ണന്‍, കുര്യന്‍ സാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എന്‍. ഓമനക്കുട്ടന്‍, അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി പിള്ള, പഠനസംഘ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, എസ്സി പ്രമോട്ടര്‍, സാമൂഹ്യ, രാഷ്ട്രീയ, മേഖലയിലെ പ്രമുഖര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ സ്നേഹിത സ്റ്റാഫ്, ഹരിത കര്‍മ സേന അംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...