റാന്നി : വിജിലൻസ് ബോധവൽക്കരണ വാരാചാരണത്തിന്റെ ഭാഗമായി വിജിലൻസ് ഡിപ്പാർട്മെന്റിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ വികസിത രാഷ്ട്രമാകുവാൻ അഴിമതി രഹിത ഭാരതം എന്ന വിഷയത്തിൽ വെച്ചൂച്ചിറ പഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ജെലീറ്റ ജയിസ്, ആൽഫ സാജൻ ,(വെൺകുറിഞ്ഞി എസ്.എന്‍.ഡി.പി ഹൈസ്കൂൾ) ഒന്നാം സ്ഥാനവും അഹല്യ പ്രശാന്ത്, ശ്രേയ അരുൺ കുമാർ (മാർത്തോമ്മ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുന്നം ), എസ്. പി. ആധ്യമോൾ, ശ്രീദേവ് ഡി ഉദയൻ ( സെന്റ്. തോമസ് ഹൈ സ്കൂൾ വെച്ചൂച്ചിറ) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെച്ചൂച്ചിറ ശാഖാ മാനേജർ ശ്യാം ശങ്കർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാബു പുല്ലാട്ട്, പി എസ് ശ്യാം എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു
RECENT NEWS
Advertisment



























