Friday, May 17, 2024 2:49 pm

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ ; സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന് നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് രക്ഷാധികാരികള്‍. സമിതിയുടെ ചെയര്‍മാനായി ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം.എല്‍.എ യേയും വൈസ് ചെയര്‍മാന്‍മാരായി സലീം പളളിവിള (പ്രവാസി കോണ്‍ഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസര്‍ പൂവ്വച്ചല്‍, കെ.പി മുഹമ്മദ് കുട്ടി എന്നിവരേയും കണ്‍വീനറായും പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ കെ. സി.സജീവ് തൈയ്ക്കാടിനെയും തിരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.

തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പി. നോർക്കറൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷണന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി ടൈയ്സണ്‍ മാസ്റ്റര്‍ എം. എൽ. എ മുഖ്യാതിഥിയായ യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ സഹീദ്, പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ കെ. സി.സജീവ് തൈയ്ക്കാട് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ പ്രവാസി സംഘടനാ നേതാക്കളും പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...

പൈപ്പുകൾ സ്ഥാപിച്ചു ; പുലിക്കുന്നിൽ കുടിവെള്ളമെത്തി

0
ചെങ്ങന്നൂർ : നഗരത്തിലെ പുലിക്കുന്ന് പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളമെത്തിയത് പ്രദേശവാസികൾക്ക്...

ഗതാഗതക്കുരുക്കില്‍ മുന്നോട്ടെടുത്ത് ടിപ്പര്‍ ; പെണ്‍കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

0
എറണാകുളം : കാലടിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ടിപ്പര്‍ലോറി മുന്നോട്ടെടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ....