ഓമല്ലൂർ : ഓമല്ലൂർ വയൽവാണിഭത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. 14-ന് രാവിലെ 10-ന് കൊല്ലം ജില്ലയിലെ വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ദീപപ്രയാണ ഘോഷയാത്രയോടെ വയൽവാണിഭം ആരംഭിക്കും. രാവിലെ 9.30-ന് ഓമല്ലൂർ ദേശത്തിന് വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. 15 മുതൽ ഏഴ് ദിവസം സാംസ്കാരിക സന്ധ്യകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. അന്തരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാമചന്ദ്രൻ നായർ, കർഷകൻ കടയ്ക്കൽ രാമചന്ദ്രൻ നായർ എന്നിവരെ അനുസ്മരിച്ചു. യോഗത്തിൽ ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികൾ : അഡ്വ. ജോൺസൺ വിളവിനാൽ (ചെയർമാൻ), ബൈജു ഓമല്ലൂർ (ജനറൽ കൺവീനർ), സജയൻ ഓമല്ലൂർ, (പ്രോഗ്രാം കമ്മിറ്റി കൺവീനർ) സുബിൻ തോമസ് (പബ്ലിസിറ്റി കൺവീനർ), ലിജോ ബേബി (ഫിനാൻസ് കമ്മിറ്റി കൺവീനർ), സജി വർഗീസ് (ഫുഡ് കമ്മിറ്റി കൺവീനർ), ഐശ്വര്യ പ്രസാദ് (റാലി കമ്മിറ്റി കൺവീനർ).
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























