ഓര്‍ത്തഡോക്‌സ് സഭ യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ സാധ്യത ; നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സുന്നഹദോസ് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി കൈക്കൊള്ളേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ചചെയ്യും. യാക്കോബായ സഭയുടെ ഇടത് അടുപ്പം കൂടി പരിഗണിച്ചാകും തീരുമാനം. കഴിഞ്ഞ ദിവസം ഓര്‍ത്തോഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ പാണക്കാട് എത്തിയിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. സഭാതര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാത്തതും യാക്കോബായ വിഭാഗം എല്‍ഡിഎഫിനോട് സ്വീകരിക്കുന്ന അനുകൂലനിലപാടും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് ഓര്‍ത്തഡോക്‌സ് സഭ.

സഭയുടെ രാഷ്ട്രീയ നിലപാട് യാക്കോബായ വിഭാഗത്തിന്റെ ഇടത് അനുകൂല നിലപാടിനു വിരുദ്ധമാകാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ അത് യുഡിഎഫിന് അനുകൂലമാകുമോ അതോ എന്‍ഡിഎയ്ക്ക് അനുകൂലമാകുമോ എന്നാണ് അറിയാനുള്ളത്. അതേസമയം യുഡിഎഫിനെ ഭരിക്കുന്നത് ലീഗ് ആണെന്ന സിപിഐഎം പ്രചാരണത്തിന് പിന്നാലെ ഓര്‍ത്തോഡോക്‌സ് സഭ മെത്രാപ്പോലീത്തമാര്‍ പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടതിനും രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സഭയുടെ രാഷ്ട്രീയ നിലപാട് എന്തായാലും അത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...